Connect with us

National

ചര്‍ച്ചയോ, മുന്നറിയിപ്പോ ഇല്ല; ഒറ്റയടിക്ക് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി രാഷ്ട്രപതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: വലിയ വിവാദങ്ങള്‍ക്കും സംഘര്‍ഷത്തിനും ഇടയാക്കിയേക്കാവുന്ന നിര്‍ണായക രാഷ്ട്രീയ നീക്കം രാഷ്ട്രപതി രാംനാഥ് ഗോവിന്ദിനെക്കൊണ്ട് നടത്തിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, നിയമസഭക്ക് പ്രത്യേക അധികാരം നല്‍കുന്ന 35 എ എന്നിവ ഒറ്റയടിക്ക് റദ്ദാക്കി. 1954ല്‍ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം നിലവില്‍ വന്ന ഭരണഘടാന അവകാശമാണ് രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദ് ചെയ്തിരിക്കുന്നത്. കേന്ദ്ര നിയമന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രി
അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇതുകൂടാതെ കാശ്മീരുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ബില്ലുകള്‍ക്ക് കൂടി അവതരണാനുമതി ലഭിച്ചു. കാശ്മീരിനെ വിഭജിക്കാനുള്ള ബില്ലും സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ബില്ലിനുമാണ് അനുമതി. ജമ്മു കശ്മീര്‍ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായാണ് വിഭജിക്കുന്നത്. ജമ്മു & കശ്മീര്‍ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും. ലഡാക്കിനെ നിയമസഭയില്ലാത്ത, പ്രത്യേക ഭരണകൂടത്തിന്റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റും. ജമ്മു നിയമസഭക്ക് എല്ലാ നിയമസഭാ അധികാരങ്ങളുമുണ്ടാകും. എന്നാല്‍ ലഡാക്കിന് ഇതുണ്ടാകില്ല.

സ്വാതന്ത്ര്യത്തിന് മുമ്പ് കാശ്മീരിന് ലഭിച്ച അധികാരമാണ് കേന്ദ്രം അധികാര ഹുങ്കില്‍ ഇല്ലാതാക്കിയിരിക്കുന്നത്. ഭരണഘടനക്ക് പുറമെ രാജ്യത്തിന്റെ ഭൂപടം തന്നെ മാറ്റുന്ന നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കാശ്മീരിന്റെ എല്ലാ ഭരണ വിഷയങ്ങളിലും ഇനി കേന്ദ്രം ഇടപെടും. താഴ്വരയില്‍ഡ വലയി സംഘര്‍ഷത്തിന് കേന്ദ്ര തീരുമാനം ഇടയാക്കും. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ എതിര്‍പ്പ് നീക്കം ക്ഷണിച്ച് വരുത്തും.

കഴിഞ്ഞ 70 വര്‍ഷം മുന്നോട്ടുപോയത് അത് പോലെയാകില്ല ഇനിയെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനത്തോടെ വ്യക്തമാക്കിയിരിക്കുകയാണ്. ബി ജെ പിക്ക് തിരഞ്ഞെടുപ്പില്‍ ലഭിച്ച വലിയ ഭൂരിഭക്ഷമാണ് ഇത്തരം ഒരു നീക്കത്തിന് സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.
രാജ്യസഭയില്‍ അമിത് ഷായുടെ പ്രസംഗം പ്രതിപക്ഷത്തിന്റെ മുദ്രവാക്യങ്ങള്‍ക്കിടെ ഇപ്പോഴും തുടരുകയാണ്.

---- facebook comment plugin here -----

Latest