Kerala
ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത നിര്യാതയായി

കൊച്ചി: എ ഡി ജി പി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54)നിര്യാതയായി. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍സ് പള്ളിയില്‍ നടക്കും.
കൊച്ചിയിലെ സിനിമാ ടി വി പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയ റിയാന്‍ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അവര്‍.
മക്കള്‍: മേഘ, കാവ്യ. മരുമക്കള്‍: ഗൗതം, ക്രിസ്റ്റഫര്‍.
---- facebook comment plugin here -----