Ongoing News
ഹജ്ജ്: കിസ്‌വ കൈമാറ്റം നടന്നു

മക്ക: അറഫാ ദിനത്തിൽ വിശുദ്ധ കഅ്ബയെ അണിയിക്കുന്ന കിസ്‌വയുടെ കൈമാറ്റം നടന്നു. കിസ്‌വ സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഫൈസൽ രാജകുമാരൻ വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽ ശൈബ ഗോത്രത്തിലെ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക് കൈമാറി
മക്കയിലെ ഉമ്മുൽജൂദ് കിസ്‌വ ഫാക്ടറിയിൽ ഒരുവർഷമെടുത്തതാണ് പുതിയ കിസ്‌വയുടെ നിർമാണം പൂർത്തിയാക്കിയത്. തീർഥാടക ലക്ഷങ്ങൾ അറഫയിൽ സംഗമിക്കുന്ന അറഫാദിനത്തിലാണ് കഅ്ബയെ പുതിയ കിസ്‌വ പുതപ്പിക്കുക.
പുതിയ കിസ്‌വ അണിയിച്ച ശേഷം ഈ വർഷത്തെ ഹജ്ജ് തീർഥാടനം കഴിയുന്നതു വരെ കിസ്‌വ വീണ്ടും ഉയർത്തികെട്ടും. ഹജ്ജ് തീർഥാടകരുടെ തിരക്ക് ഒഴിഞ്ഞ ശേഷം കിസ്‌വ താഴ്ത്തിയിടുകയും ചെയ്യും പരമ്പരാഗതമായി കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ളവരാണ് അൽകഅബി കുടുംബമാണ.് കഅ്ബാലയത്തിന്റെ മുഴുവൻ ചുമതലയും കൈകാര്യം ചെയ്യുന്നതും കഅബി ഗോത്രമാണ്.