പോലീസ് ഒളിച്ച് കളി അവസാനിപ്പിക്കണം: എസ് എസ് എഫ്

Posted on: August 4, 2019 3:53 pm | Last updated: August 5, 2019 at 7:55 pm


തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെതിരെയുള്ള നടപടികളിൽ പോലീസ് ഒളിച്ചു കളി അവസാനിപ്പിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒരോ ഘട്ടത്തിലും പ്രതിക്ക് ഒത്താശ ചെയ്യും വിധമാണ് പോലീസ് പെരുമാറുന്നത്. അന്വേഷണം നീതി പൂർവമാക്കുന്നതിന് സർക്കാർ ഇടപെടണമെന്നും അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.