കോഴിക്കോട് കാരശ്ശേരിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

Posted on: August 3, 2019 9:23 pm | Last updated: August 3, 2019 at 9:23 pm

കോഴിക്കോട്: മുക്കം കാരശ്ശേരിയില്‍ യുവതിയെ ആസിഡ് ഒഴിച്ചും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമം. കാരശ്ശേരി സ്വദേശി സ്വപ്‌നക്കാണ് മര്‍ദനമേറ്റത്. ആദ്യ ഭര്‍ത്താവാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഗുരുതര പരുക്കേറ്റ സ്വപ്നയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോഴിക്കോട്ട ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാരശ്ശേരി ആനയാത്ത് അമ്പല പരിസരത്തുവെച്ചാണ് ആക്രമണമുണ്ടായത്. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.