Connect with us

Kerala

ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കേസ് എടുക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: അമിത വേഗതയില്‍ കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കൊന്ന കേസില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ ഡി ജി പിയുടെ നിര്‍ദേശം. ശ്രീറാം മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ചാണ് ബഷീര്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമാകുന്ന നിരവധി തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ ഇടപെടല്‍. ശ്രീറാമിനെ പ്രതിയാക്കിയ ശേഷം ആശുപത്രിയിലെത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തും.

സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്.
ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

Latest