Gulf
ഹജ്ജ്: 22 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ അമേരിക്കന്‍ ഹജ്ജ് വിമാനം സഊദിയില്‍

ജിദ്ദ: 22 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ അമേരിക്കന്‍ ഹജ്ജ് വിമാനം സഊദിയിലെത്തി. അമേരിക്കയിലെ കൊളംബിയിലെ ഓഹിയോ വിമാനത്താവളത്തില്‍ നിന്നും 168 യാത്രക്കാരുമായി വന്ന മിയാമി എയര്‍ലൈന്‍സാണ് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.
ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ സഊദി ഹജ്ജ് മന്ത്രാലയം, യു എസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, പാസ്‌പോര്‍ട്ട് മന്ത്രാലയം, സഊദി സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ഹാദി അല്‍ മന്‍സൂരി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഹാജിമാരെ സ്വീകരിച്ചു, കൊളംബിയയില്‍ നിന്നും സഊദിയിലേക്കുള്ള യാത്രക്കിടെ വിമാനം കാനഡയിലെ നോവാസ്‌കോട്ട വഴിയാണ് ജിദ്ദയിലെത്തിയത്.
---- facebook comment plugin here -----