കേരള സര്‍വകലാശാല: ഗവര്‍ണര്‍ ആര്‍ എസ് എസ് സമ്മര്‍ദത്തിനു വഴങ്ങിയെന്ന് സി പി എം

Posted on: August 2, 2019 9:37 pm | Last updated: August 3, 2019 at 9:33 am

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത സി പി എം പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കിയത് വിവാദമായി. അഡ്വക്കേറ്റ് ജി സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി സി പി എം രംഗത്തെത്തിയിട്ടുണ്ട്. ആര്‍ എസ് എസിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഗവര്‍ണര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.

ഗവര്‍ണറുടെ ചുമതല രാഷ്ട്രീയ താത്പര്യത്തിന് വിനിയോഗിച്ചെന്നും സര്‍വകലാശാല നല്‍കുന്ന പാനലില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കീഴ്‌വഴക്കം ലംഘിച്ചെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.