National
ഉന്നാവോ: വാഹനാപകടക്കേസ് അന്വേഷണത്തിന് സി ബി ഐ മറ്റൊരു സംഘത്തെക്കൂടി നിയോഗിച്ചു

ലക്‌നൗ: ഉന്നാവോ വാഹനാപകട കേസന്വേഷണത്തിന് സി ബി ഐ മറ്റൊരു സംഘത്തെ കൂടി നിയോഗിച്ചു. കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ആറ് വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഈ സംഘം അപകട സ്ഥലത്തെത്തി പരിശോധന നടത്തിയതായി സി ബി ഐ വക്താവ് വെളിപ്പെടുത്തി. കേസില്‍ കുല്‍ദീപ് സെനഗര്‍ എം എല്‍ എയെ സി ബി ഐ ചോദ്യം ചെയ്യും. ഇതിനുള്ള അനുമതി സുപ്രീം കോടതിയില്‍ നിന്ന് അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്.
വാഹനാപകടം വരുത്തിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.
സെനഗറിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ സി ബി ഐ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----