95-ാം വയസില്‍ കുടുംബത്തോടൊപ്പം ഹജ്ജിന് സൗഭാഗ്യം; രാജാവിന്റെ അതിഥിയായി എത്തുന്നത് ഇന്തോനേഷ്യന്‍ പൗരന്‍

Posted on: July 31, 2019 8:29 pm | Last updated: July 31, 2019 at 8:29 pm

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍ത്തിനായി രാജാവിന്റെ അതിഥിയായി ക്ഷണം ലഭിച്ച ഇന്തോനേഷ്യന്‍ പൗരന്‍ സഊദിയയിലേക്ക് തിരിച്ചു. 95കാരനായ യൂഹി ഐദ്രോസ് സമരിക്കാണ് അവസരം.

പ്രായാധിക്യം മൂലം വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന കര്‍ഷകനായ ഓഹി മരിക്കുന്നതിന് മുമ്പ് തന്റെ ഹജ്ജ് ചെയ്യാനുള്ള ആഗ്രഹം സഊദി ഭരണാധികാരിയായ സല്‍മാന്‍ രാജാവിനോട് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുകയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ജക്കാര്‍ത്തയിലെ സഊദി എംബസിയിലേക്ക് യൂഹിയെയും കുടുംബത്തെയും ക്ഷണിക്കുകയും, ഈ വര്‍ഷത്തെ ഹജ്ജിനായി രാജാവിന്റെ അതിഥികളായി വരാനുള്ള വാഗ്ദാനം നല്‍കുകയുമായിരുന്നു.

ഇന്തോനേഷ്യയിലെ സഊദി അംബാസഡര്‍ ഉസാം ആബിദ് അല്‍സഖഫി യൂഹിക്കും കുടുംബത്തിനും യാത്രക്ക് വേണ്ട എല്ലാ സൗകര്യങ്ങളും എത്തിച്ച് നല്‍കി. ജക്കാര്‍ത്ത വിമാനത്താവളം വഴി ഇവരെ യാത്രയാക്കി.