എസ് വി രംഗനാഥ് കഫേ കോഫി ഡേയുടെ ഇടക്കാല ചെയര്‍മാന്‍

Posted on: July 31, 2019 4:38 pm | Last updated: July 31, 2019 at 4:38 pm

മംഗളൂരു: കഫേ കോഫി ഡേ (സി സി ഡി) യുടെ ഇടക്കാല ചെയര്‍മാനായി എസ് വി രംഗനാഥ് നിയമിതനായി. ചെയര്‍മാനായിരുന്ന വി ജി സിദ്ധാര്‍ഥയുടെ മരണത്തെ തുടര്‍ന്നാണ് പുതിയ നിയമനം. ഇന്നു ചേര്‍ന്ന സി സി ഡി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കഫേ കോഫി ഡേയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു രംഗനാഥ്. സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ നിയമോപദേഷ്ടാവായും നിയോഗിച്ചിട്ടുണ്ട്.

1500ല്‍ പരം കോഫി ഷോപ്പുകളാണ് രാജ്യത്താകമാനമായി സി സി ഡി ശൃംഖലക്കു കീഴിലുള്ളത്. സിദ്ധാര്‍ഥയുടെ ഉടമസ്ഥതയിലുള്ള ചിക്മംഗളൂരുവിലെ കാപ്പിത്തോട്ടങ്ങളില്‍ നിന്നു മാത്രമായി പ്രതിവര്‍ഷം 28,000 ടണ്ണിലധികം കാപ്പിപ്പൊടിയാണ് കയറ്റുമതി ചെയ്യുന്നത്.