Connect with us

Gulf

ദുബൈയില്‍ സ്വദേശി ഭവനത്തിന് തീപിടിച്ച് ബാലിക മരിച്ചു

Published

|

Last Updated

ദുബൈ: ബര്‍ഷയില്‍ സ്വദേശി വസതിയിലുണ്ടായ തീപിടുത്തത്തില്‍ എട്ട് മാസം പ്രായമുള്ള ബാലിക മരിച്ചു.
ദുബൈ പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചതാണിക്കാര്യം. തീപിടുത്തമുണ്ടായ ഹുമൈദ് അല്‍ ഖറൂസിയുടെ വസതി ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബുല്ല ഖലീഫ അല്‍ മര്‍റി സന്ദര്‍ശിച്ചു. കുടുംബക്കാര്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു.

അപകടത്തിന് പിന്നിലെ കാരണം മനസിലാക്കുന്നതിന് ദുബൈ പോലീസ് മേധാവി പ്രത്യേക നിരീക്ഷണം നടത്തി. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി വിഭാഗം സംഭവം സ്ഥലം സീല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവത്തെ കുറിച്ച് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത്.

അല്‍ ബര്‍ഷ മുന്നിലുള്ള വസതി തീ വിഴുങ്ങിയിരുന്നു. ബാലിക കിടന്നുറങ്ങിയിരുന്ന മുറി പൂര്‍ണമായും വേഗത്തില്‍ തീപിടിച്ചതാണ് കുട്ടി മരിക്കാന്‍ ഇടയായതെന്ന് ബര്‍ഷ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ മാജിദ് സുല്‍ത്താന്‍ അല്‍ സുവൈദി പറഞ്ഞു.

Latest