Connect with us

Gulf

മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളിലൂടെ ബേങ്ക് തട്ടിപ്പ്; കരുതിയിരിക്കണമെന്ന് പോലീസ്

Published

|

Last Updated

ഷാര്‍ജ: മൊബൈല്‍ ഫോണിലൂടെയും ഇ മെയില്‍ വഴിയും ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ കരുതിയിരിക്കണെമന്നു ഷാര്‍ജ പോലീസ്. എ ടി എം കാര്‍ഡ് റദ്ദു ചെയ്തുവെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പുകാര്‍ സന്ദേശം അയക്കുന്നത്.
തുടര്‍ന്ന് ബേങ്ക് അക്കൗണ്ട് വിവരങ്ങളും ഡെബിറ്റ് കാര്‍ഡ് നമ്പറും ചോദിച്ചറിയും. ബേങ്ക് അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്.

ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കുകയോ പോലീസിനെ അറിയിക്കുകയോ ചെയ്യുക. ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ അജ്ഞാതര്‍ക്ക് കൈമാറാതിരിക്കണം. ബേങ്കുകള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ മാത്രമേ വിവരങ്ങള്‍ കൈമാറാവൂ. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 06-5943228, 06-5943446 നമ്പറുകളിലേക്കാണ് പരാതികള്‍ എത്തിക്കേണ്ടത്. ഇ മെയില്‍- ലേരവബരൃശാല@െവെഷുീഹശരല.ഴീ്.മല. ചില സ്ഥാപനങ്ങള്‍ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളുടെ മറ പിടിച്ചും ധാരാളം തട്ടിപ്പു സന്ദേശങ്ങള്‍ ആളുകള്‍ക്ക് ലഭിക്കുന്നു. കഴിഞ്ഞ ദിവസം അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ പ്രമോഷനില്‍ വന്‍ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് ചിലര്‍ക്ക് സന്ദേശം ലഭിച്ചു.

Latest