ബസിലെ പീഡന ശ്രമം: കർശന നടപടികളുമായി കെ എസ് ആർ ടി സി

Posted on: July 30, 2019 8:02 am | Last updated: July 30, 2019 at 1:08 pm

തിരുവനന്തപുരം: പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷക്ക് കർശന നടപടികളുമായി കെ എസ് ആർ ടി സി. ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീ യാത്രികർക്ക് നേരെ വിവിധ തരത്തിലുള്ള ആക്രമണങ്ങളും പീഡനശ്രമങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടറെ യാത്രക്കാർ വിവരം അറിയിക്കണമെന്നും കേരളാ പോലീസിന്റെ സ്ത്രീ സുരക്ഷാ സെൽ നമ്പറായ 1091 അല്ലെങ്കിൽ കൺട്രോൾ റൂം നമ്പറായ 100 ലേക്ക് വിവരം കൈമാറേണ്ടതാണെന്നും കെ എസ് ആർ ടി സി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ബസിനുള്ളിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കിയ വ്യക്തിയെ യാത്രക്കാരുടെ സഹകരണം ഉറപ്പ് വരുത്തി കണ്ടക്ടർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കേണ്ടതാണ്.
ബസിനുള്ളിലുണ്ടായ അനിഷ്ട സംഭവത്തെക്കുറിച്ചുള്ള വിശദ വിവരങ്ങളും സ്വീകരിച്ച തുടർനടപടികളും കണ്ടക്ടർക്ക് കെ എസ് ആർ ടി സിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറായ 0471 2463799/ 9447071021 എന്നിവയിൽ വിവരം അറിയിക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു. അത്യാവശ്യഘട്ടത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും വിളിക്കാൻ എല്ലാ ജില്ലകളിലെയും പോലീസ് വനിതാ സഹായ സെല്ലിന്റെ നമ്പറുകളും പോസ്റ്റിലുണ്ട്.

പോലീസ് വനിതാ
സഹായസെല്ലിന്റെ നമ്പറുകൾ
 • തിരുവനന്തപുരം സിറ്റി – 0471 2338100
 • തിരുവനന്തപുരം റൂറൽ – 0471 2418277
 • കൊല്ലം – 0474 2764579
 • പത്തനംതിട്ട – 0468 2325352
 • ഇടുക്കി(കട്ടപ്പന) – 9497932403
 • ഇടുക്കി(തൊടുപുഴ) – 04862 229100
 • ആലപ്പുഴ – 0477 2237474
 • കോട്ടയം – 0481 2561414
  എറണാകുളം സിറ്റി – 0484 2356044
 • എറണാകുളം റൂറൽ – 0484 2623399
 • തൃശൂർ – 0487 2441897
 • പാലക്കാട് – 0491 2504650
 • മലപ്പുറം – 0483 2734830
 • കോഴിക്കോട് സിറ്റി – 0495 2724070, 2724143
  കോഴിക്കോട് റൂറൽ – 0496 2517767
 • വയനാട് – 0493 6206127
 • കണ്ണൂർ – 0497 2764046
 • കാസർകോട് – 04994 257591
 • കെ എസ് ആർ ടി സി കൺട്രോൾ റൂം നമ്പറുകൾ: 0471 2463799, 9447071021
 • വാട്‌സ് ആപ്പ് നമ്പർ: 8129562972