സംസ്ഥാനത്തെ സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിയുടെ അലൈമെന്റിന് അംഗീകാരം

Posted on: July 30, 2019 11:43 am | Last updated: July 30, 2019 at 2:48 pm

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈമെന്റിന് അംഗീകാരം. സംസ്ഥാനത്തെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഇടയാക്കിയേക്കാവുന്ന പദ്ധതിയുടെ അലൈമെന്റിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. തിരുവനന്തപുരത്തെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വ്വീസ് ആരംഭിക്കുക.

ഇതിനായി തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ളതില്‍ നിന്ന് മാറി പുതിയ ലൈന്‍ നിര്‍മിക്കേണ്ടി വരും. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള ലൈന് സമാന്തരമായി പുതിയ ലൈന്‍ സ്ഥാപിക്കും.
പദ്ധതിക്ക് മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊച്ചുവേളിയില്‍ ഇതിനായി പുതിയ റെയില്‍വേ സ്റ്റേഷന്‍ സമുച്ചയം നിര്‍മിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.