Connect with us

National

മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കി

Published

|

Last Updated

ന്യൂഡല്‍ഹി:  മുത്തലാഖ് നിരോധ ബില്‍ രാജ്യസഭയില്‍ പാസാക്കി. 84നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് രാജ്യത്ത് ക്രിമിനല്‍ കുറ്റമായി. എന്‍ ഡി എ ഘടകകക്ഷികളായ എ ഐ ഡി എം കെയും ജനതാദള്‍ യുനൈറ്റഡും വോട്ടെടുപ്പില്‍നിന്നും മാറിനിന്നു.ഇതിന് പുറമെ ടിആര്‍എസും ടിഡിപിയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ലബില്ല് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് ബില്‍ പാസാക്കിയത്.

കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വലിയ പ്രതിഷേധത്തിനൊടുവിലാണ് ബില്‍ പാസാക്കിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. ഇതോടെ മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമായി മാറും

 

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാനുള്ള നീക്കം രണ്ടു തവണ പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു. എന്‍ ഡി എ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡും ബില്ലിനെ എതിര്‍ത്തിരുന്നു.

മുസ്‌ലിം പുരുഷന്‍മാര്‍ക്ക് എതിരെ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് പോലീസും മറ്റ് ഏജന്‍സികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്കയാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍ മുസ്‌ലിം സമുദായത്തില്‍ മാത്രമല്ല, ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങളിലുമുണ്ട്. ഈ സമുദായങ്ങളിലെ പുരുഷന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്? ലിംഗനീതിയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇതരസമുദായങ്ങളില്‍ പെട്ട സ്ത്രീകളെ കാണുന്നില്ലയെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നു.

Latest