കൊച്ചി: സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാറിന് കത്തയച്ചു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും കത്ത് നല്‍കിയത്.
രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനിലുള്ള ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ജേക്കബ്ബ് തോമസ് നല്‍കിയ കേസില്‍ വിശദമായ വാദം കേള്‍ക്കലിന് ശേഷമായിരുന്നു ഉത്തരവ്.
ഇത്രയും നാള്‍ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ ന്യായീകരണമൊന്നും ഇല്ലെന്നും സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ ഡിവിഷന്‍ബെഞ്ച് പറഞ്ഞിരുന്നു.