Connect with us

National

ആറ് വിമാനത്താവളങ്ങള്‍ ആദാനിക്ക് നല്‍കുന്നത് നിയമങ്ങള്‍ മറികടന്നെന്ന് ആരോപണം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളം അദാനി എന്റര്‍പ്രൈസസിന് കൈമാറിയത് ധനമന്ത്രാലയത്തിന്റെയും നിതി ആയോഗിന്റെയും മാര്‍ഗനിര്‍ദേശം മറികടന്നെന്ന് റിപ്പോര്‍ട്ട്. ഒരു കമ്പനിക്ക് രണ്ട് വിമാനത്താവളത്തില്‍ കൂടുതല്‍ കൈമാറരുതെന്ന ധനമന്ത്രാലയത്തിന്റെയും നിതി ആയോഗിന്റെയും മാര്‍ഗനിര്‍ദേശം മോഡി സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി (പി പി പി എസി) അവഗണിച്ചതായാണ് ആരോപണം. വ്യോമമേഖലയില്‍ മുന്‍പരിചയമില്ലാത്ത അദാനി എന്റര്‍പ്രൈസസിനെ സഹായിക്കാന്‍ പല നിയമങ്ങളും വളച്ചൊടിച്ചു.

വിമാനത്താവളങ്ങളുടെ നടത്തിപ്പും നിയന്ത്രണവും വികസനവും വന്‍ മൂലധനനിക്ഷേപം ആവശ്യമുള്ള പ്രവൃത്തിയായതിനാല്‍ സാമ്പത്തിക സാഹസങ്ങള്‍ ഒഴിവാക്കാന്‍ ഒരു കമ്പനിക്ക് രണ്ട് വിമാനത്താവളത്തില്‍ കൂടുതല്‍ കൈമാറരുതെന്നാണ് സാമ്പത്തികകാര്യവകുപ്പും (ഡി ഇ എ) നിതി ആയോഗും നിര്‍ദേശിച്ചത്. തിരുവനന്തപുരം, ലഖ്‌നൗ, അഹമ്മദാബാദ്, ജയ്പുര്‍, മംഗളൂരു, ഗുവാഹത്തി വിമാനത്താവളങ്ങളാണ് വ്യവസ്ഥകള്‍ ലംഘിച്ച് അദാനിക്ക് നല്‍കുന്നത്.

ഒരു കമ്പനിക്ക് രണ്ടില്‍ കൂടുതല്‍ വിമാനത്താവളം കൈമാറിയാല്‍ ഭാവിയില്‍ വികസനപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓപ്പറേഷന്‍, മാനേജ്‌മെന്റ് മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച കമ്പനികള്‍ക്ക് മാത്രമേ കൈമാറാന്‍ പാടുള്ളൂവെന്ന വ്യവസ്ഥയും നിതി ആയോഗ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതി തീരുമാനപ്രകാരമാണ് സുപ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കിയതെന്നാണ് പി പി പി എസിയുടെ വിശദീകരണം.

---- facebook comment plugin here -----

Latest