അമ്പൂരിയില്‍ രാഖിയെ കൊന്നത് ഒരു മാസത്തെ ആസൂത്രണത്തിന് ഒടുവില്‍; എല്ലാം സമ്മതിച്ച് മുഖ്യപ്രതി അഖില്‍

Posted on: July 29, 2019 9:56 am | Last updated: July 29, 2019 at 11:11 am

തിരുവനന്തപുരം: അമ്പൂരിയില്‍ രാഖിയെ കൊന്ന കേസിന് പിന്നിലെ ഗൂഢാലോചനയും കൊലപതാകവും ഇതിലേക്ക എത്തിച്ച സംഭവവും വെളിപ്പെടുത്തി മുഖ്യപ്രതി അഖില്‍.
രാഖിയെ കൊലപ്പെടുത്തിയത് ഒരു മാസം നീണ്ട ആസൂത്രണത്തത്തിന് ഒടുവിലാ് രാഖിയെ കൊന്നതെന്ന് അഖില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ മൊഴി നല്‍കി. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. ഇതോടെയാണ് രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി.

അഞ്ച് വര്‍ഷം മുമ്പ് ഒരു ഫോണ്‍കോളില്‍ നിന്നാണ് രാഖിയുമായി ബന്ധം ആരോപിക്കുന്നത്. തന്റെ സുഹൃത്തിനെ വിളിച്ച നമ്പര്‍ തെറ്റിയ രാഖി വിളിച്ചത് അഖിലിനെയായിരുന്നു, ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നയിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി അഖിലന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

അഖിലിനെ ഇന്ന് അമ്പൂരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാഖിയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. മൃതദേഹം കണ്ടെടുത്ത പറമ്പിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തും. അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അഖിലിനേയും രണ്ടാം പ്രതി രാഹുലിനേയും കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ അടുത്തമാസം ഒമ്പത് വരെ റിമാന്‍ഡ് ചെയ്തിരുന്നു. അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് അഖിലിന്റെ മൊഴിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടാനാണ് പോലീസിന്റെ തീരുമാനം.