വാഹന പരിശോധനക്കിടെ രാമനാട്ടുകരയില്‍ ഏഴര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Posted on: July 28, 2019 9:52 pm | Last updated: July 28, 2019 at 9:52 pm

കോഴിക്കോട്: രാമനാട്ടുകരയില്‍ പോലീസിന്റെ വാഹന പരിശോധനക്കിടെ ഏഴരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. നിരവധി കേസുകളില്‍ പ്രതി കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സിപി അബ്ദുള്‍ ഗഫൂര്‍, മലപ്പുറം തിരൂരങ്ങാടി സ്വദേശി എന്‍ സിറാജ് എന്നിവരാണ് പിടിയാലായത്.

രണ്ട് ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നത് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഫറോക്ക് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ മുരളീധരന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹനപരിശോധന. നിര്‍ത്താതെ പോയ ആക്ടീവ സ്‌കൂട്ടറിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.