Connect with us

International

ട്രംപ് വീണ്ടും വംശീയ അധിക്ഷേപം നടത്തിയതായി ആരോപണം; സ്പീക്കര്‍ അപലപിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വംശീയ അധിക്ഷേപം നടത്തിയതായി ആരോപണം. പൗരാവകാശങ്ങള്‍ക്കും സാമ്പത്തിക നീതിക്കും വേണ്ടി പോരാടുന്ന ബാള്‍ട്ടിമോറിലെ നേതാവായ എലിയ കമ്മിംഗ്‌സിനെതിരെ ട്രംപ് വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. ട്രംപിന്റെ നടപടിയെ സ്പീക്കര്‍ നാന്‍സി പെലോസി അപലപിച്ചു.

ആഫ്രിക്കന്‍-അമേരിക്കന്‍ ഡെമോക്രാറ്റിക് അംഗവുമാണ് കമ്മിംഗ്‌സ്. കമ്മിംഗ്‌സ് പ്രതിനിധീകരിക്കുന്ന മേരിലാന്‍ഡ് പ്രവിശ്യ കറുത്ത വര്‍ഗക്കാര്‍ക്കു ഭൂരിപക്ഷമുള്ളതും എലി ശല്യമുള്ളതുമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. യു എസിലെ ഏറ്റവും വൃത്തികെട്ട സ്ഥലമാണ് കമ്മിംഗ്‌സിന്റെതെന്നും ഒരു മനുഷ്യനും അവിടെ താമസിക്കാന്‍ സാധിക്കില്ലെന്നും മറ്റുമായിരുന്നു ട്വീറ്റ്.

യു എസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റക്കാരെ സഹായിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ക്ക് ന്യൂനപക്ഷ അംഗമായ കമ്മിംഗ്‌സ് തുടക്കം കുറിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. തടങ്കല്‍ കേന്ദ്രങ്ങളില്‍ കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം കൈകാര്യം ചെയ്യുന്ന രീതിയുമായി ബന്ധപ്പെട്ട് ഹൗസിന്റെ മേല്‍നോട്ട സമിതി ചെയര്‍മാനെന്ന നിലയില്‍ അന്വേഷണം നടത്തിവരികയാണ് കമ്മിംഗ്‌സ്. നേരത്തെ, യു എസ് കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ക്കെതിരെ ട്രംപ് വംശീയ അധിക്ഷേപം നടത്തിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.