ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted on: July 27, 2019 9:02 pm | Last updated: July 28, 2019 at 9:49 am
പ്രതീകാത്മക ചിത്രം

ബസ്താര്‍: ഛത്തിസ്ഗഢിലെ ബസ്താര്‍ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകള്‍ അടക്കം ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തിരിയ ഗ്രാമത്തിലെ നഗരനാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വൈകീട്ട് നാല് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും സംസ്ഥാന പോലീസിന്റെ പ്രത്യേക ദൗത്യസേനയുടെയും മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ മാവോയിസ്റ്റുകള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് നിന്ന് ഒരു ഇന്‍സാസ് റൈഫിള്‍, നാല് .0303 റൈഫിള്‍, മറ്റു തോക്കുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.