കള്ളനോട്ട് കേസ്: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഐജിക്ക്

Posted on: July 27, 2019 10:52 am | Last updated: July 27, 2019 at 10:52 am

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് വന്‍തോതില്‍ കള്ളനോട്ട് പിടികൂടിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ നടക്കും. നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ ഐ ജി എസ് ശ്രീജിത്താണ് കേസില്‍ മേല്‍നോട്ടം വഹിക്കുക. കള്ളനോട്ടുകള്‍ പരിശോധനക്കായി ആര്‍ബിഐയുടെ ലാബിലേക്ക് അയക്കും. രണ്ടുജില്ലകളില്‍ നിന്നായി 18 ലക്ഷം രൂപയുടെ കള്ളനോട്ടാണ് വ്യാഴാഴ്ച പോലീസ് പിടികൂടിയത്. കള്ളനോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിലൊരാളായ കോഴിക്കോട് സ്വദേശി ഷെമീര്‍ ആണ് കേസിലെ മുഖ്യപ്രതി.

പ്രതികള്‍ എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കോഴിക്കോട് നിന്ന് പിടിയിലായ റഷീദെന്ന ഉണ്ണികൃഷ്ണനാണ് വിതരണ ശൃഖലയിലെ മുഖ്യകണ്ണി