ജിഷ്ണു പ്രണോയിയുടെ പേരിലുള്ള വെല്‍കം കാര്‍ഡ് വിതരണം ചെയ്തു; നെഹ്‌റു കോളജില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: July 27, 2019 10:31 am | Last updated: July 27, 2019 at 12:25 pm

പാലക്കാട്:ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കോളജിലേക്ക് സ്വാഗതം ചെയ്ത് ജിഷ്ണു പ്രണോയിയുടെ ചിത്രമടക്കമുള്ള വെല്‍കം കാര്‍ഡും മധുരവും വിതരണം ചെയ്ത അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പാമ്പാടി നെഹ്റു കോളേജ് സസ്പന്‍ഡ് ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ അരുണ്‍ നാരായണന്‍, കിരണ്‍ നാരായണന്‍, ഗോവര്‍ധന്‍, ശ്രീരാജ് കെ, പ്രണവ് കൃഷ്ണന്‍ എന്നീ വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

പഠിപ്പിച്ചുകൊണ്ടിരിക്കെ ക്ലാസില്‍ അതിക്രമിച്ചു കയറി അധ്യാപകരോട് കയര്‍ത്തു എന്നാണ് സസ്പെന്‍ഷന്റെ കാരണമായി ഉത്തരവില്‍ പറയുന്നത്. അതേ സമയം ഇന്റര്‍വെല്‍ സമയത്താണ് വെല്‍കം കാര്‍ഡും മധുരവും വിതരണം ചെയ്തതെന്ന് അധ്യാപകന്‍ സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പ് വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടിട്ടുണ്ട്. പ്രതികാര നടപടിയുടെ ഭാഗമായാണ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.