സി പി ഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവില്‍ കാനത്തിനെതിരെ വിമര്‍ശം

Posted on: July 26, 2019 4:32 pm | Last updated: July 26, 2019 at 11:01 pm

കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെടുത്ത നിലപാടിനെതിരെ സി പി ഐ എറണാകുളം ജില്ല എക്‌സിക്യൂട്ടീവില്‍ വിമര്‍ശം.

സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കാരണം പോലീസിന്റെ മര്‍ദ്ദനമേറ്റ മൂവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാമിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞത്. സംസ്ഥാന നേതൃത്വം വിഷയത്തില്‍ മാപ്പ് പറയണം. ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ പാര്‍ട്ടി ജാഥ്ക്ക് ആളെ കിട്ടാത്ത അവസ്ഥയാവുമെന്നും ജില്ലാ എക്‌സിക്യൂട്ടിവില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു.

മാര്‍ച്ചിലേക്ക് നയിച്ച കാര്യങ്ങളും മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയും വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടുകളും ജില്ലാ സെക്രട്ടറി പി രാജു വിശദീകരിച്ചു. തുടര്‍ന്നാണ് ചര്‍ച്ച നടന്നത്.