കോഴിക്കോട്ട് 22 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ട് പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Posted on: July 25, 2019 3:13 pm | Last updated: July 25, 2019 at 9:31 pm

കോഴിക്കോട്: കോഴിക്കോട്ട് പോലീസ് നടത്തിയ റെയ്ഡില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. ജില്ലയിലെ കുന്ദമംഗലം, ഫറോക്ക് എന്നിവിടങ്ങളില്‍ നിന്ന് കള്ളനോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി ഷമീര്‍, ഫറോക്ക് സ്വദേശി അബ്ദുല്‍ റഷീദ് എന്നിവരാണ് അറസ്റ്റിലായത്. കുന്ദമംഗലത്തു നിന്ന് 20 ലക്ഷത്തിന്റെയും ഫറോക്കില്‍ നിന്ന് 2,40,000 രൂപയുടെയും കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്.

കുന്ദമംഗലത്ത് ഷമീറിന്റെ വീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഇവിടെ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രവും പിടികൂടി. ഫറോക്കില്‍ 2000 രൂപയുടെ 70ഉം 500 രൂപയുടെ 180ഉം നോട്ടുകളാണ് പിടികൂടിയത്. കോടമ്പുഴയില്‍ വീട് വാടകക്കെടുത്താണ് കള്ളനോട്ട് അടിച്ചിരുന്നത്.