അസാം: വെള്ളിയാഴ്ച ഫണ്ട് ദിനം

Posted on: July 25, 2019 6:20 pm | Last updated: July 25, 2019 at 6:51 pm

കോഴിക്കോട്: പ്രളയം ദുരിതം വിതച്ച അസാമിലെ ജനങ്ങളെ സഹായിക്കുന്നതിന് കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച ദുരിതാശ്വാസ നിധിയിലേക്ക് നാളെ ജുമുഅക്ക് ശേഷം പള്ളികളില്‍ പ്രത്യേക പിരിവ് നടത്തും.

ഫണ്ട് ഈ മാസം മുപ്പതിന് മുമ്പ് സോണ്‍ കമ്മിറ്റികള്‍ മുഖേനയൊ നേരിട്ടൊ സമസ്ത സെന്ററിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

അസാം ദുരിതബാധിതരെ സഹായിക്കുക- കേരള മുസ്്ലിം ജമാഅത്ത്

കോഴിക്കോട്: വടക്കുകിഴക്കൻ സംസ്ഥാനമായ അസാം ചരിത്രത്തിലെ ഏറ്റവും ഭീതിദമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. സംസ്ഥാനത്ത് തുടരുന്ന പേമാരിയും പ്രളയവും കനത്ത ആൾനാശവും സ്വത്ത് നഷ്ടവുമാണ് വരുത്തിവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.

ഇവരുടെ പ്രയാസമകറ്റാനും പുനരധിവാസത്തിനും അടിയന്തര സഹായമാവശ്യമാണ്. ദുരിതബാധിതരുടെ കണ്ണീരൊപ്പുക എല്ലാവരുടെയും കടമയാണെന്നിരിക്കെ “കേരള മുസ്‌ലിം ജമാഅത്ത് അസാമിന് ഒപ്പം നിൽക്കുക’ എന്ന സന്ദേശമുയർത്തി ദുരിതാശ്വസ നിധിക്ക് രൂപം നൽകിയിരിക്കയാണ്.

ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നത്ര സഹായം നൽകി ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നതിനുള്ള ദൗത്യത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന്‌ കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, എം എൻ സിദ്ദീഖ് ഹാജി, വണ്ടൂർ അബ്ദുർറഹിമാൻ ഫൈസി, എം എൻ സിദ്ദീഖ് ഹാജി, പ്രഫ. എ കെ അബ്ദുൽ ഹമീദ്, പ്രഫ. യു സി അബ്ദുൽ മജീദ്, എ സൈഫുദ്ദീൻ ഹാജി, സി പി സൈതലവി ചെങ്ങര സംബന്ധിച്ചു.