ജപ്പാന്‍ ഓപ്പണ്‍: പി വി സിന്ധു, സായ് പ്രണീത് ക്വാര്‍ട്ടറില്‍

Posted on: July 25, 2019 2:53 pm | Last updated: July 25, 2019 at 2:53 pm

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും ബി സായ് പ്രണീതും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജപ്പാന്റെ അട ഒഹോരിയെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധു ക്വാര്‍ട്ടറിലേക്കു പറന്നത്. ആദ്യ ഗെയിം അടിയറ വച്ച സിന്ധു അടുത്ത രണ്ടു ഗെയിമുകളില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. സ്‌കോര്‍: 11-21, 21-10, 21-13.

ജപ്പാന്റെ കാന്‍ഡ സുനയമയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് പ്രണീതിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. സ്‌കോര്‍: 21-13, 21-16. അതേസമയം, ഡെന്മാര്‍ക്കിന്റെ രെസ്മസ് ജെംകെയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് മലയാളി താരം പ്രണോയി അടിയറവു പറഞ്ഞു (9-21, 15-21).