Connect with us

Kozhikode

അസാമില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികളുമായി എസ് എസ് എഫ്

Published

|

Last Updated

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതൃത്വം നല്‍കുന്ന എസ് എസ് എഫ് സംഘം പ്രളയം നാശം വിതച്ച അസാമിലെ ബാര്‍ പേറ്റ എം എല്‍ എയുമായോടൊപ്പം ഗുവാഹത്തിയില്‍

ഗുവാഹത്തി: പ്രളയം ദുരിതം വിതച്ച അസാമില്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി എസ് എസ് എഫ് അസാം സംസ്ഥാന കമ്മറ്റിക്ക് കീഴില്‍ വിപുലമായ പദ്ധതികള്‍ക്ക് തുടക്കമായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എസ് എസ് എഫ് സന്നദ്ധ സംഘങ്ങള്‍ സേവനങ്ങള്‍ക്കായി അസാമിലെത്തി ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വരും ദിവസങ്ങളില്‍ പ്രസ്ഥാനിക കുടുംബത്തിനു കീഴില്‍ മെഡിക്കല്‍ വിഭാഗം(ഐ പി എഫ്)ഉള്‍പ്പെടെയുള്ള വിദഗ്ദ സംഘമടക്കം സന്നദ്ധ പ്രവര്‍ത്തകരും നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ദുരിത ബാധിത പ്രദേശങ്ങളിലെത്തി ചേരും.

പ്രളയം നാശം വിതച്ച മോറിഗാവ് ജില്ലയില്‍ ഭക്ഷണം, വസ്ത്രം, പാത്രങ്ങള്‍, പുതപ്പ് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വിതരണം പ്രഥമ ഘട്ടത്തില്‍ പൂര്‍ത്തിയാക്കി. വരും ദിനങ്ങളില്‍ ബാര്‍ പേറ്റ, നെല്‍ബാരി, ദുബ്രി, ഡാറോംങ്ങ്, ബോണ്‍ഗയ്‌ഗോണ്‍ തുടങ്ങിയ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ പ്രൊജക്ട് തന്നെ നടപ്പിലാക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്റ് സുഹൈറുദീന്‍ നൂറാനി അറിയിച്ചു. സംസ്ഥാന ഭാരവാഹികളായ സാലിക് അഹ്മദ് ലശ്കര്‍ ,അഹ്മദ്് ബിലാല്‍, സാകിര്‍ ഹുസൈന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.