തൃത്താലയില്‍ 59 വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കടയുടമ പോലീസില്‍ കീഴടങ്ങി

Posted on: July 24, 2019 3:38 pm | Last updated: July 24, 2019 at 3:38 pm

പാലക്കാട്: തൃത്താലയിലെ കക്കാട്ടിരിയില്‍ 59 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിലെ പ്രതി കീഴടങ്ങി. കക്കാട്ടിരി സ്വദേശി കൃഷ്ണനാണ് പോലീസില്‍ കീഴടങ്ങിയത്. തൃത്താല പട്ടിത്തറയിലെ ജിയുപി സ്‌കൂളിലെ 59 വിദ്യാര്‍ഥിനികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. സ്‌കൂളിന് അടുത്ത് സ്റ്റേഷനറി കട നടത്തുന്നയാളാണ് കൃഷ്ണന്‍.

പീഡനം സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനി വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂളധികൃതരും രക്ഷിതാക്കളും ചേര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരത്തി വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇയാള്‍ വര്‍ഷങ്ങളായി ചൂഷണം നടത്തുന്ന കാര്യം പുറത്തറിയുന്നത്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്ന കുട്ടികളെ ഇയാള്‍ ദുരുദ്ദേശത്തോടെ പെരുമാറാറുളളതെന്നാണ് കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. 59 കുട്ടികള്‍ ചൈല്‍ഡ് ലൈനിന് മൊഴി നല്‍കിയിട്ടുണ്ട്.