ആസാം ഫണ്ട് വിജയിപ്പിക്കുക; ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍

Posted on: July 24, 2019 1:54 pm | Last updated: July 24, 2019 at 5:04 pm

മക്ക: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ ആസാമിലെ 40 ലക്ഷത്തോളം മനുഷ്യരെ നിരാലംഭരാക്കിയ ജല പ്രളയത്തിലകപ്പെട്ട് തിന്നാനും കുടിക്കാനുമില്ലാതെ ഉടുക്കാനും ഉറങ്ങാനും സൗകര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ആസാം ഫണ്ട് വിജയിപ്പിക്കാനും ജൂലൈ 26 വെള്ളിയാഴ്ച്ച ഫണ്ട് സമാഹരണ ദിനമായി ആചരിക്കാനുംപരമാവധി സംഖ്യ സ്വരൂപിച്ചു സ്റ്റേറ്റ് കമ്മറ്റിയെ ഏല്‍പ്പിക്കാനും ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ തീരുമാനിച്ചു.

പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു അസീസ് സഖാഫി മമ്പാട്, നിസാര്‍ സഖാഫി ഒമാന്‍, എം.സി. കരീം ഹാജി ബഹ്‌റൈന്‍, ഹമീദ് ഈശര മംഗലം , മുജീബ് ഏ.ആര്‍.നഗര്‍, ശരീഫ് കാരശ്ശേരി , അലവി സഖാഫി തെന്‌ജേരി ചര്‍ച്ചയില്‍ പങ്കെടുത്തു