വാഹനാപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപെട്ട അബ്ദുല്‍ അസീസിനെ മദീന ഗവര്‍ണ്ണര്‍ സന്ദര്‍ശിച്ചു

Posted on: July 23, 2019 9:41 pm | Last updated: July 23, 2019 at 9:41 pm

മദീന : അപകടത്തില്‍ പെട്ട് മാതാപിതാക്കള്‍ നഷ്ടമായി അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ ബാലനെ മദീന ഗവര്‍ണ്ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചു .മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ് അബ്ദുള്‍ അസീസ്. റാബിഗില്‍ നിന്ന് മാതാപിതാക്കളോടപ്പം മദീനയിലേക്കുള്ള യാത്രക്കിടെയാണ് അപടകം സംഭവിച്ചത്. അപടത്തില്‍ മാതാപിതാക്കള്‍ നഷ്ട്ടമായ ബാലന്റെ വാര്‍ത്താ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യം നേടിയിരുന്നു.

ആശുപതിയിലെത്തിയ ഗവര്‍ണ്ണര്‍ വിശുദ്ധ ഖുര്‍ആന്‍ സമ്മാനമായി നല്‍കുകയും ആവശ്യമായ എല്ലാ ചികിത്സകള്‍ നല്‍കുവാനും ഉത്തരവിട്ടു . റാബിഗില്‍ ജോലി ചെയ്യുന്ന പിതാവിനെ കാണാന്‍ സന്ദര്ശന വിസയില്‍ മാതാവിനോടപ്പം സഊദിയില്‍ എത്തിയതായിരുന്നു .അബ്ദുല്‍ അസീസിന് പിന്തുണയായി ട്വിറ്ററില്‍ പ്രത്യേക ഹാഷ്ടാഗും ആരംഭിച്ചതോടെ ഇതിനകം നിരവധി പേരാണ് ബാലനെ സന്ദര്‍ശിക്കാനായി എത്തുന്നത്