Connect with us

Kerala

തൃശൂരില്‍ ഡി സി സി പ്രസിഡന്റിനെ നിയമിക്കാത്തതില്‍ മുല്ലപ്പള്ളിക്കെതിരെ പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനം

Published

|

Last Updated

തൃശൂര്‍: ടി എന്‍ പ്രതാഭന്‍ എം പിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നാഥനില്ലാതായ തൃശൂര്‍ ഡി സി സിക്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കാത്തതിനെതിരെ വിമര്‍ശനവുമായി അനില്‍ അക്കരെ എം എല്‍ എ. കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെയുടെ വിമര്‍ശം.
ഡി സി സി പ്രസിഡന്റില്ലെങ്കില്‍ ചുമതലക്കാരനെങ്കിലും ഉത്തരവാദിത്വം ഏല്‍പ്പിക്കണമെന്നും അനില്‍ അക്കര ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്വം കെ പി സി സി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. സുനില്‍ ലാലൂരും സമാന വിമര്‍ശനവുമായി രംഗത്തെത്തി. ജില്ലയിലെ സംഘടനാപ്രവര്‍ത്തനം അഴിഞ്ഞ മട്ടിലാണെന്നും പിരിവെടുത്തും ലോണെടുത്തും ഡി സി സി പ്രസിഡന്റിനെ നിയമിക്കാന്‍ കഴിയില്ലല്ലോ എന്നും സുനില്‍ ലാലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രമ്യ ഹരിദാസ് എം പിക്ക് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള യൂത്ത്‌കോണ്‍ഗ്രസ് ശ്രമത്തെ പിന്തുണച്ച് അനില്‍ അക്കരെ നേരത്തെ രംഗത്തെത്തിയിരുന്നു. എം പിക്ക് ലോണെടുത്ത് കാര്‍ വാങ്ങാമെന്ന് പറഞ്ഞപ്പോള്‍ രമ്യക്ക് നിലവില്‍ ലോണുള്ളതിനാല്‍ കിട്ടില്ലെന്ന് പറഞ്ഞ് അനില്‍ അക്കരെ മുല്ലപ്പള്ളിയെ തള്ളിയിരുന്നു.

എന്നാല്‍ മുല്ലപ്പള്ളിയുടെ പ്രതികരണത്തിന് പിന്നാലെ രമ്യ പരിവ് എടുത്ത് കാര്‍ വേണ്ടെന്ന് പറയുകയും യൂത്ത് കോണ്‍ഗ്രസ് പിരിവ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് യോഗത്തില്‍ മുല്ലപ്പള്ളിക്ക് എതിരെ വിമര്‍ശനമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഡി സി സി പ്രസിഡന്റ് ഇല്ലാത്തത് ഉയര്‍ത്തിക്കൊണ്ട് വന്ന് അനി്ല്‍ അക്കരെയും യൂത്ത് കോണ്‍ഗ്രസ് നേതാവും മുല്ലപ്പള്ളിയെ വിമര്‍ശിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.