കര്‍ണാടക: രാഷ്ട്രീയ അനശ്ചിതത്വം ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി

Posted on: July 21, 2019 9:56 pm | Last updated: July 21, 2019 at 10:12 pm

ന്യൂഡല്‍ഹി:തിങ്കളാഴ്ച തന്നെ വിശ്വാസവോട്ട് തേടാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ അനശ്ചിതത്വം ഇല്ലാതാക്കാന്‍ കോടതി ഇടപെടണമെന്നും ഇവര്‍ഹരജിയില്‍ പറയുന്നു.

അതേ സമയം രാജിയില്‍ ഉറച്ചുനില്‍ക്കുന്ന വിമത എംഎല്‍എമാര്‍ ഇപ്പോഴും മുംബൈയില്‍ തുടരുകയാണ്. ഇവരെ അയോഗ്യരാക്കുമെന്ന് നിലപാടിലാണ് കോണ്‍ഗ്രസ്. അതേ സമയം കോണ്‍ഗ്രസിന്റെ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ലെന്ന് വിമതര്‍ ഉറപ്പിച്ചു പറയുന്നു. അതേസമയം തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്  വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ണാടക രാഷ്ട്രീയത്തിലെ വിവിധ വിഷയങ്ങളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും