ജീപ്പ്‌ പുഴയിലേക്ക് മറിഞ്ഞ് യുവാവിനെ കാണാതായി

Posted on: July 21, 2019 5:35 pm | Last updated: July 21, 2019 at 5:53 pm

കണ്ണൂര്‍: ഇരിട്ടിക്കടുത്ത് മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷിനെയാണ് കാണാതായത്. ജീപ്പിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

മാട്ടറയില്‍ നിന്ന് മണി കടവിലേക്ക് ചപ്പാത്ത് വഴി കടന്നുപോവുകയായിരുന്ന ജീപ്പാണ് ഇന്ന് ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. ചപ്പാത്ത് പാലത്തിന് മുകളില്‍ നിന്ന് ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൂന്ന് പേര്‍ രക്ഷപ്പെട്ടത്. കാണാതായ ലിധീഷിനായി അഗ്നിശമന വിഭാഗവും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.