പശ്ചിമ ബംഗാളിലും ബിജെപി കുതിരക്കച്ചവടത്തിന്; എംഎല്‍എമാര്‍ക്ക് രണ്ട് കോടിയും പെട്രോ പമ്പും വാഗ്ദാം ചെയ്‌തെന്ന് മമത

Posted on: July 21, 2019 5:06 pm | Last updated: July 21, 2019 at 5:06 pm

കൊല്‍ക്കത്ത: കര്‍ണാടകയിലേത് പോലെ പശ്ചിമ ബംഗാളിലും ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൂറുമാറാന്‍ തൃണമൂല്‍ എംഎല്‍എമാര്‍ക്ക് ബിജെപി രണ്ട് കോടി രൂപയും പെട്രോള്‍ പമ്പും വാഗ്ദാനം ചെയ്തതായി മമത ആരോപിച്ചു. ബിജെപി എല്ലായിടത്തും കുതിരക്കച്ചവടത്തിന് ശ്രമം നടത്തുന്നതായും അവര്‍ ആരോപിച്ചു.

ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ചിട്ടി ഫണ്ട് കുംഭകോണ കേസില്‍ പെടുത്തി ജയിലിലടയക്കുമെന്ന് തൃണമൂല്‍ എംഎല്‍എമാരെയും നേതാക്കളെയും ദേശീയ അന്വേഷണ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുന്നതായി മമത പറഞ്ഞു. ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍ കേന്ദ്രത്തില്‍ ബിജെപി രണ്ട് വര്‍ഷം തിയയ്ക്കില്ല. പാര്‍ലിമെന്റ് നടപടിക്രമങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ക്രഡിറ്റ് പ്രതിപക്ഷത്തിനാണ്. ഭരണപക്ഷത്തിനല്ലെന്നും മമത പറഞ്ഞു.