Connect with us

Kerala

യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും-മന്ത്രി കെ ടി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം: വിദ്യാര്‍ഥിക്ക് കുത്തേറ്റ യൂണിവേഴ്‌സിറ്റി കോളജില്‍ ശുദ്ധീകരണ പ്രവര്‍ത്തികള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍. വിദ്യാര്‍ഥികളെ ഇവിടെ നിന്ന് നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയുമെന്നും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

കോളജിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അധ്യാപകരെ സ്ഥലം മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി. യൂണിയന്‍ ഓഫീസിനുള്ളില്‍ നിന്നും അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അധ്യാപകര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും ജലീല്‍ അറിയിച്ചു. മുന്‍പ് നിഖില എന്ന പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിനു ശേഷവും ഇത്തരം ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നുവെന്നും എന്നാല്‍, അതൊന്നും നടപ്പായില്ലെന്നും ഇനി മുതല്‍ കര്‍ശനമായ നടപടികളിലൂടെ അക്കാദമിക് രംഗം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest