പി എസ് സി പരീക്ഷയിലെ ക്രമക്കേട്: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

Posted on: July 17, 2019 7:18 pm | Last updated: July 17, 2019 at 7:18 pm

തിരുവനന്തപുരം: പി എസ് സി പരീക്ഷയുടെ റാങ്ക് പട്ടികയില്‍ അക്രമികളായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തിപ്പെട്ട സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി എസ് സി പരീക്ഷയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും പരീക്ഷാ തട്ടിപ്പു നടത്തുന്ന വന്‍ റാക്കറ്റ് സംസ്ഥാനത്തുണ്ടെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പരീക്ഷകളില്‍ എസ് എഫ് ഐ നേതാക്കള്‍ വന്‍ ക്രമക്കേട് നടത്തിയതായാണ് വ്യക്തമാകുന്നത്. മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസിന് സമാനമായ സംഭവമാണിത്. യൂനിവേഴ്‌സിറ്റി കോളജിലെ ക്ലര്‍ക്കുമാരെ മാറ്റിയതു കൊണ്ടു മാത്രം പ്രശ്‌നം അവസാനിക്കില്ലെന്നും പി എസ് സി ചെയര്‍മാനെ തന്നെ മാറ്റണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.