യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി; ഡോ. സി സി ബാബു പുതിയ പ്രിന്‍സിപ്പല്‍

Posted on: July 17, 2019 6:56 pm | Last updated: July 17, 2019 at 10:48 pm

തിരുവനന്തപുരം: സംഘര്‍ഷമുണ്ടായ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ കെ വിശ്വംഭരനെ സ്ഥലം മാറ്റി. നിലവില്‍ തൃശൂര്‍ കുട്ടനല്ലൂര്‍ ഗവണ്മെന്റ് കോളജ് പ്രിന്‍സിപ്പലായ ഡോ. സി സി ബാബുവിനെ തത്സ്ഥാനത്ത് നിയമിച്ചിട്ടുണ്ട്. ഇതുള്‍പ്പടെ സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ കോളജുകളില്‍ പുതിയ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചിട്ടുണ്ട്.

കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേല്‍ക്കുകയും യൂണിയന്‍ ഓഫീസില്‍ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ വിശ്വംഭരനെ മാറ്റിയത്. എന്നാല്‍, സ്വാഭാവിക നടപടികളുടെ ഭാഗമെന്നാണ് സ്ഥലം മാറ്റിയതിനെ കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണം. കോളജില്‍ നടക്കുന്ന സംഘര്‍ഷങ്ങളിലും യൂണിയന്‍ ഓഫീസില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിലും അധ്യാപകര്‍ക്കു പങ്കുണ്ടെന്ന് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു.

അതിനിടെ, കോളജില്‍ എസ് എഫ് ഐയുടെ പിരിച്ചുവിട്ട കമ്മിറ്റിക്കു പകരം അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖില്‍ ഉള്‍പ്പടെ
25 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.