ഹജ്ജ്: സല്‍മാന്‍ രാജാവിന്റെ അതിഥികളായി ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ 200 പേര്‍

Posted on: July 17, 2019 12:50 pm | Last updated: July 17, 2019 at 12:50 pm

മക്ക : ഈ വര്‍ഷത്തെ വിശുദ്ദ ഹജ്ജ് കര്‍മ്മത്തിന് പ്രത്യേക അതിഥികളായി 200 പേര്‍ ന്യൂസിലാന്‍ഡില്‍ നിന്നെത്തും. ലോകത്തെ നടുക്കിയ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ സല്‍മാന്‍ രാജാവിന്റെ അഥിതികളായി ഈ വര്‍ഷം ഹജ്ജിനെത്തുന്നത് .

മാര്‍ച്ച് 15 നു ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലും ,ലിന്‍വുഡ് പള്ളിയിലും നടന്ന വെടിവെപ്പുകളില്‍ മലയാളി വനിതയടക്കം 51 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു .ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളില്‍ നിന്ന് ആയിരം പേരും, 72 രാജ്യങ്ങളില്‍ നിന്നായി രാജാവിന്റെ പ്രത്യേക അഥിതികളായി ആയിരത്തി മുന്നൂറ് പേരും ഈ വര്‍ഷം ഹജ്ജിനെത്തുന്നുണ്ട് .ഇതുവരെ രാജാവിന്റെ അഥിതികളായി 52,747 പേര്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതായി ഇസ്ലാമിക കാര്യമന്ത്രി ഷെയ്ഖ് ഡോ. അബ്ദുള്‍ ലത്തീഫ് അലുശൈഖ് പറഞ്ഞു.