45 ദിവസം പ്രായമുള്ള ആദിലയും പുണ്യ ഭൂമിയിലേക്ക്

Posted on: July 16, 2019 2:58 pm | Last updated: July 16, 2019 at 2:59 pm

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് ഹജ്ജ് കർമം നിർവഹിക്കാൻ ഏറ്റവും പ്രായം കുറഞ്ഞ ഹജ്ജ് തീർഥാടക മക്കയിലേക്ക് പുറപ്പെട്ടു. 45 ദിവസം പ്രായമായ ആദില മർജാൻ ആണ് ഇന്നലെ അഞ്ച് മണിക്ക് പുറപ്പെട്ട വിമാനത്തിൽ പുണ്യനഗരിയിലേക്ക് യാത്രയായത്.
തീർഥാടകരായ ആലുവ എടത്തല അബ്ദുർറഹ്‌മാൻ- അൽഫിയ ദമ്പതികളുടെ മകളാണ്.

മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ക്യാമ്പ് ഓഫീസർ എൻ പി ഷാജഹാൻ, സ്വാഗതസംഘം വൈസ് ചെയർമാൻ കെ എം കുഞ്ഞുമോൻ, ഭാരവാഹികളായ ഷംജൽ, ഇബ്രാംഹിം കുഞ്ഞ്, സലിം, സെല്ല് ഓഫീസർ ജസിൽ തോട്ടത്തിക്കുളം, ഷബീർ മണക്കാടൻ, എം എ സുധീർ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞ് തീർഥാടകയെ യാത്രയാക്കിയത്.