Connect with us

National

മുന്‍ പ്രധാന മന്ത്രി ചന്ദ്രശേഖറിന്റെ മകന്‍ രാജ്യസഭാംഗത്വം രാജിവച്ചു; ബി ജെ പിയിലേക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ പ്രധാന മന്ത്രി ചന്ദ്രശേഖറിന്റെ മകനുമായ നീരജ് ശേഖര്‍ രാജ്യസഭാംഗത്വം രാജിവച്ചു. അദ്ദേഹത്തിന്റെ രാജി സഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡു അംഗീകരിച്ചു. തന്റെ രാജിക്കു പിന്നില്‍ ആരുടെയും സമ്മര്‍ദമില്ലെന്ന് നീരജ് ശേഖര്‍, നായിഡുവിനെ അറിയിച്ചതായി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

എസ് പിയുടെ പ്രമുഖ നേതാവായ നീരജ് ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. 2008ല്‍ ബല്ലിയ മണ്ഡലത്തിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2009ലും ഇതേ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 2014 നവംബര്‍ 26 മുതല്‍ യു പിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് നീരജ്.