ദമാമില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

Posted on: July 15, 2019 9:16 pm | Last updated: July 15, 2019 at 9:16 pm

ദമാം : ദമാം സെക്കന്‍സ്‌റ് ഇന്‍ഡിസ്ട്രയില്‍ ഏരിയയിലുണ്ടായ വാഹാനാപകടത്തില്‍ മലപ്പുറം നീരോല്‍പ്പാലം സ്വദേശി മരണപെട്ടു.പറമ്പില്‍ പീടിക അബ്ദുല്‍ബഷീര്‍ (40) ആണ് മരിച്ചത്. ഇന്‍ഡിസ്ട്രില്‍ ഏരിയയിലെ മക്കാസ്ട്രീറ്റില്‍ വെച്ചാണ് അപകടം നടന്നത് . ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ വാഹനം ഇടിച്ചാണ് അപകടം. ബഷീര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അല്‍ഖോബാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തുവരിയായിരുന്നു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. മാതാവ് :സാഹിത .ഭാര്യ:ഹസീന .മക്കള്‍ :ഹാഷിര്‍ , മെഹഫിന്‍,ഷാഹ്‌സ .സഹോദരിമാര്‍ : ഷമീന , സാബിറ,ഷബ്‌നാസ്