സംസ്ഥാനത്ത് ഉടനടി വൈദ്യുതി നിയന്ത്രണമില്ലെന്ന് കെഎസ്ഇബി;തീരുമാനം 30ന് ശേഷം

Posted on: July 15, 2019 6:39 pm | Last updated: July 15, 2019 at 8:05 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനടി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കെഎസ്ഇബി. ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരാനാണ് കെഎസ്ഇബി തീരുമാനിച്ചത്. ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും അടക്കമുള്ള സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്താനും തീരുമാനിച്ചു.

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിലാണ് ലോഡ്‌ഷെഡിംഗ് ഉടന്‍ വേണ്ടെന്ന നിലപാടിലേക്ക് കെഎസ്ഇബി എത്തിയത്. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12ശതമാനം വെള്ളം മാത്രമേ ബാക്കിയുള്ളൂ. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.