കല്‍രാജ് മിശ്ര ഹിമാചല്‍ ഗവര്‍ണര്‍

Posted on: July 15, 2019 4:29 pm | Last updated: July 15, 2019 at 4:29 pm

ന്യൂഡല്‍ഹി: ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കല്‍രാജ് മിശ്ര ഇനി ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍. ഇതുസംബന്ധിച്ച പ്രഖ്യാപനം രാഷ്ട്രപതി ഭവന്‍ പുറത്തിറക്കി. നിലവിലെ ഹിമാചല്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനെ ഗുജറാത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്ത് ഗവര്‍ണറായിരുന്ന ഒ പി കോലി വിരമിക്കുന്ന ഒഴിവിലാണ് ദേവവ്രതിനെ നിയമിച്ചത്.

ഒന്നാം മോദി സര്‍ക്കാറില്‍ ചെറുകിട വ്യവസായ മന്ത്രിയായിരുന്നു കല്‍രാജ് മിശ്ര.