ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പരീക്ഷാ പേപ്പറും വ്യാജസീലും കണ്ടെത്തിയ സംഭവത്തില്‍ സര്‍വ്വകലാശാല അന്വേഷിക്കും

Posted on: July 15, 2019 11:12 am | Last updated: July 15, 2019 at 1:24 pm

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമ കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പരീക്ഷാ പേപ്പറും വ്യാജസീലും കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വ്വകലാശാല അന്വേഷണം നടത്തും. അഖിലിനെ കുത്തിയ കേസിലെ ആറ് പ്രതികളെയും സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തു.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വ്യാജ സീലും പരീക്ഷാ പേപ്പറും കണ്ടെത്തിയത്. സര്‍വ്വകലാശാല പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ നാല് ഫുള്‍ സെറ്റും പത്തില്‍ താഴെ ഷീറ്റുള്ള 11 സെറ്റുമാണ് കണ്ടെത്തിയത്. സര്‍വ്വകലാശാല ഫിസിക്കല്‍ എജ്യക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും പിടിച്ചെടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.