ബസ് യാത്രയില്‍ ജ്യൂസ്, ചോളം, ച്യൂയിംഗം ഉപയോഗിച്ചാല്‍ പിഴ

Posted on: July 13, 2019 9:40 pm | Last updated: July 13, 2019 at 9:40 pm

ദുബൈ: ബസ് യാത്രയില്‍ യാത്രക്കാര്‍ ജ്യൂസ്, ചോളം, ച്യൂയിംഗം എന്നിവ കഴിച്ചാല്‍ പിഴ നല്‍കേണ്ടി വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അറിയിച്ചു.
ഇരിക്കുന്ന സീറ്റില്‍ നിന്നും മുന്നിലുള്ള സീറ്റിലേക്ക് കാല്‍ നീട്ടി വെച്ചാലും മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഫോണ്‍, ഐ പാഡ്, ടാബ് എന്നിവയിലൂടെ ഉറക്കെ പാട്ട് പോലോത്തവ കേട്ടാലും പിഴ നല്‍കേണ്ടി വരും. യാത്രക്കാരെ ബോധവല്‍കരിക്കുന്നതിന്റെ ഭാഗമായി ബസുകളില്‍ പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും വേണം.

ബസ് യാത്രക്കാര്‍ കര്‍ശനമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും നോള്‍ കാര്‍ഡ് സൈ്വപ് ചെയ്യാതെ യാത്ര ചെയ്താല്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്നും ആര്‍ ടി എ അധികൃതര്‍ അറിയിച്ചു.