ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകക്ക് മദീനയില്‍ സുഖപ്രസവം

Posted on: July 13, 2019 10:43 pm | Last updated: July 14, 2019 at 9:12 am

മദീന: വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ തീര്‍ഥാടകക്ക് മദീനയില്‍ സുഖപ്രസവം. ഡല്‍ഹി എംബാര്‍ക്കേഷന്‍ വഴി ഹജ്ജിനെത്തിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള 29 കാരിയായ ഷംനാസാണ് മദീനയിലെ മറ്റേര്‍ണിറ്റി ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഭര്‍ത്താവ് ദില്‍ഷാദിനൊപ്പം ഹജ്ജിനെതിനെ ഷംസാന മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടെയായിരുന്നു സുഖപ്രസവം. പുണ്യ നഗരിയില്‍ വച്ച് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന്റെ സന്തോഷത്തിലാണ് ദമ്പതികള്‍.