കര്‍ണാടകക്ക് പിന്നാലെ വംഗനാടിലും കുതിരക്കച്ചവടവുമായി ബി ജെ പി

Posted on: July 13, 2019 5:55 pm | Last updated: July 14, 2019 at 10:21 am

കൊല്‍ക്കത്ത: എം എല്‍ എമാരെ ചാക്കിട്ട്പിടിച്ച് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ ഭരണം പിടിക്കുന്ന തന്ത്രം ബി ജെ പി അടുത്തതായി നടപ്പാക്കാന്‍ പോകുന്നത് ബംഗാള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ അപ്രതീക്ഷിത മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗാളില്‍
എതിര്‍പാര്‍ട്ടിയിലെ എം എല്‍ എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബി ജെ പി വല വിരിച്ചിരിക്കുന്നത്.

കര്‍ണാടകയില്‍ 15 ഓളം ഭരപക്ഷി എം എല്‍ എമാരെ അടര്‍ത്തിയെടുത്ത് സ്വന്തം പാളയത്തില്‍ എത്തച്ച് ഭരണം പടിക്കാനുള്ള ബി ജെ പി നീക്കം അവസാന ഘട്ടത്തിലാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. ചെറിയ സംസ്ഥാനമായ ഗോവയില്‍ നാല് ദിവസം മുമ്പാണ് പ്രതിപക്ഷ നേതാവ് അടക്കം പത്ത് കോണ്‍ഗ്രസ് എം എല്‍ എമാരെ ചാക്കിട്ട്പിടിച്ച്ത്. ഗോവയില്‍ വിരലിലെണ്ണാവുന്ന പ്രതിപക്ഷ അംഗങ്ങള്‍ മാത്രമാണ് ഇന് ബാക്കിയുള്ളത്.

എന്നാല്‍ പതിറ്റാണ്ടുകളോളം ബി ജെ പിയെ അടുപ്പിക്കാത്ത വംഗനാടും സമീപ ഭാവിയില്‍ തന്നെ ബി ജെ പിയുടെ കൈകളിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ഭരണകക്ഷിയില്‍ നിന്നടക്കം 107 എം എല്‍ എമാര്‍ ബി ജെ പിയില്‍ ഉടന്‍ ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മുകുള്‍ റോയ് ഇന്നു പ്രഖ്യാപനം നടത്തി കഴിഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സി പി എം പാര്‍ട്ടികളില്‍ നി്ന്നാണ് 107 എം എല്‍ എമാര്‍ ബി ജെ പിയില്‍ വരാന്‍ തയ്യാറായി നല്‍ക്കുന്നതായാണ് മുകുള്‍ റോയ് അവകാശപ്പെടുന്നത്. അവരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുകുള്‍ റോയ് പറഞ്ഞു.

നിലവില്‍ ഭരണകക്ഷിയായ തൃണമൂലിന് 207 എം എല്‍ എമാരും പ്രതിപക്ഷമായ പാര്‍ട്ടികളായ കോണ്‍ഗ്രസിന് 43 എം എല്‍ എമാരും സി പി എമ്മിന് 23 എം എല്‍ എമാരുമുണ്ട്. ബി ജെ പിക്ക് നിലവില്‍ 12 അംഗങ്ങള്‍ മാത്രമാണുള്ളത്. ഈ ഒരു അവസ്ഥയില്‍ നിന്നാണ് ബംഗാളിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറാന്‍ ബി ജെ പി കരുക്കള്‍ നീക്കിയിരിക്കുന്നത്.