ഡല്‍ഹിയില്‍ റബ്ബര്‍ ഫാക്ടറിയില്‍ തീപ്പിടുത്തം; അഞ്ച് പേര്‍ വെന്ത് മരിച്ചു

Posted on: July 13, 2019 3:02 pm | Last updated: July 13, 2019 at 7:31 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റബ്ബര്‍ ഫാക്ടറിയില്‍ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ വെന്തു മരിച്ചു. വ്യാവസായിക മേഖലക്ക് അകത്തുള്ള ഫാക്ടറിയിലാണ് അപകടം. രാവിലെ ഒമ്പതോടെയായിരുന്നു ഫാക്ടറിക്ക് തീപ്പിടിച്ചത്.

അഗ്്‌നിശമന സേന മണിക്കൂറുകളോളം ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
26 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് തീയണയ്ക്കാന്‍ എത്തിയത്. തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.